ആകര്‍ഷണീയമായ വിലയില്‍ ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കര്‍ഷണീയമായ വിലക്കുറവോടെ ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ഷാമ്പയിന്‍ ഗോള്‍ഡ് നിറത്തിലുള്ളതാണ്.

4ജി സ്മാര്‍ട്‌ഫോണില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്.

1.5 GHz ക്വാഡ്‌കോര്‍ മീഡിയാ ടെക് പ്രൊസസറും മാലിടി720 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റും ഫോണിനുണ്ട്. 2 ജിബി റാമുള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. മാത്രവുമല്ല 128 ജിബി വരെ ഇത് വര്‍ധിപ്പിക്കുകയും ചെയ്യാം.

ചെറിയ ക്യാമറയാണ് ഇന്റക്‌സ് അക്വാ നോട്ട് 5.5 നുള്ളത്. ഓട്ടോഫോക്കസ് സൗകര്യമുള്ള 8 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും, എല്‍ഇഡി ഫ്‌ളാഷുമുണ്ടാവും. 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. സെല്‍ഫിക്യാമറയ്ക്കും ഫ്‌ളാഷുണ്ട്.

രണ്ട് ക്യാമറയിലും 30 എഫ്പിഎസില്‍ വീഡിയോ പകര്‍ത്താനുള്ള സൗകര്യവുമുണ്ട്.

2800 mAh ന്റെ ലിഇയോണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവയെ കൂടാതെ WLAN, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ 3.5 mm ജാക്ക്, യുഎസ്ബി പോര്‍ട്ട് എന്നിവയും ഉള്ള ഫോണിന് 5799 രൂപയാണ് വില.

Top