സക്കീർ ഹുസൈനെ ‘പൂട്ടുന്നതിനായി’ അണിയറയിൽ നടന്നത് വലിയ ചതി

ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗവും സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയുമാണ് സക്കീര്‍ ഹുസൈന്‍. വിവാദങ്ങള്‍ ഈ കമ്യൂണിസ്റ്റിനെ സംബന്ധിച്ച് പുത്തരിയല്ല. ആരോപണങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിനും ഉണ്ട് ചിലതു പറയാന്‍. വീഡിയോ കാണാം…

കോടതി വധശിക്ഷക്ക് വിധിക്കുമ്പോള്‍ പോലും പ്രതിക്ക് പറയാനുള്ളത് കേള്‍ക്കും. എന്നാല്‍ സക്കീര്‍ ഹുസൈന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വേട്ടയാടിയത്. കേട്ടപാതി കേള്‍ക്കാത്ത പാതിയായിരുന്നു ആക്രമണം.

ഒരു സി.പി.എം നേതാവ് ആയതിനാല്‍ മാത്രമാണ് ഇവിടെ നീതി സക്കീര്‍ ഹുസൈന് നിഷേധിക്കപ്പെട്ടത്. അതു തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹത്തിന് പറയാനുള്ളത് പുറത്ത് വിടാന്‍ ഞങ്ങളും തീരുമാനിച്ചത്.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ താല്‍പര്യം കൂടി മനസ്സിലാക്കി വേണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍. അതല്ലങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുക.
Staff Reporter

Top