അന്തര്‍സംസ്ഥാന യാത്ര; പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കാനൊരുങ്ങി കര്‍ണാടക

ബെംഗളൂരു: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം ഇറക്കും. സംസ്ഥാനത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി വേണ്ട. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ എട്ടിന് തന്നെ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് 299 പേര്‍ക്കാണ് കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 51 ആയി. അതേസമയം കേരളത്തിലേക്ക് ഉള്‍പ്പടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമെന്ന് തമിഴ്‌നാട്. ഭാഗികമായി പൊതുഗതാഗത സംവിധാനം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അനുമതിയില്ല.

തമിഴ്‌നാട്ടിലെ തീവ്രവബാധിത ജില്ലകളില്‍ ജൂണ്‍ 30 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രോഗികള്‍ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രക്ക് ഇളവ് നല്‍കേണ്ടെന്നായിരുന്നു പ്രത്യേക സമിതി ശുപാര്‍ശ. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലേക്ക് മടങ്ങാന്‍ തമിഴ്‌നാടിന്റെ ഉള്‍പ്പടെ പാസ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പാസ് ഉള്ളവരെ മാത്രമേ ജില്ലാ അതിര്‍ത്തികള്‍ വഴി കടത്തിവിടൂ.

Top