പി.എന്‍.ബി തട്ടിപ്പ് : നീരവ് മോദിയുടെ കേസ് സംബന്ധിച്ച് ഇന്ത്യക്ക് ഇന്റര്‍പോളിന്റെ ചോദ്യാവലി

Nirav MODI

പാരീസ്: പഞ്ചാബ് നാഷണ്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്യാനായി അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യക്ക് ഇന്‍ര്‍പോളിന്റെ ചോദ്യാവലി. നീരവ് മോദിയുടെ കേസ് സംബന്ധിച്ച് ഏട്ട് ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ര്‍പോളിന്റെ ഫ്രാന്‍സിലെ ആസ്ഥാനത്ത് നിന്നാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ബാങ്ക് തട്ടിപ്പില്‍ നീരവ് മോദിയുടെ പങ്ക്, നീരവ് മോദിക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍, ഇന്ത്യയില്‍ ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷ, നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോ, എത് രാജ്യത്ത് നീരവുണ്ടെന്നാണ് സംശയിക്കുന്നത്‌ തുടങ്ങിയവ ഇന്ത്യന്‍ അന്വേഷണ എജന്‍സിയോട് വ്യക്തമാക്കാന്‍ ഇന്റര്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റര്‍പോളിന്റെ ചോദ്യാവലി സി.ബി.ഐ, ഇ.ഡി എന്നിവര്‍ക്ക് കൈമാറിയെന്നും ഇതിനുള്ള മറുപടി തയാറാക്കാനുള്ള ശ്രമങ്ങള്‍ എജന്‍സികള്‍ നടത്തുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പി.എന്‍.ബി ബാങ്കില്‍ നിന്ന് വന്‍ തുക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദി ഇപ്പോള്‍ ഹോങ്കോങിലുണ്ടെന്ന് അന്വേഷണ എജന്‍സികള്‍ക്ക് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നീരവിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു

Top