സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും ഫൈസല്‍ പിടിയിലാകും.

അതേസമയം, ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ തൃശൂരിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

വീടിനു സമീപത്ത് താമസിക്കുന്ന ഫൈസലിന്റെ ബന്ധുവിന്റെ കൈയില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് വീടിന്റെ താക്കോല്‍ ലഭിച്ചത്. ഇവിടെ നിന്നും കമ്പ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്.

Top