ഹൈടെക്ക് എടിഎം തട്ടിപ്പ് കേസ് ; മൂന്ന് റുമേനിയന്‍ പൗരന്‍മാര്‍ വിദേശത്ത് പിടിയില്‍

arrest

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക്ക് എടിഎം തട്ടിപ്പ് കേസില്‍ മൂന്നു റുമേനിയന്‍ പൗരന്‍മാര്‍ പിടിയില്‍. ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമായാണ് ഇവരെ പിടി കൂടിയത്. കേസില്‍ ഇനി ഒരു റുമേനിയന്‍ പൗരന്‍കൂടി പിടിയിലാകാനുണ്ട്.

ആറു റുമേനിയന്‍ പൗരമാര്‍ ചേര്‍ന്നാണ് തലസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്നും ഹെടെക് രീതിയില്‍ പണം മോഷ്ടിച്ചത്. ഇതില്‍ ഒരാളെ മുംബൈയില്‍ നിന്നും പടികൂടാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യ വിട്ട അഞ്ചുപേര്‍ക്കുവേണ്ടി കേരള പൊലീസിന്റെ അഭ്യര്‍ത്ഥ പ്രകാരം ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Top