ലോകത്തില്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സര്‍വ്വീസ് ഇന്ത്യയിലാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുക്കുന്ന നാല് സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ലോകത്തു തന്നെ ഏറ്റവും വേഗമുള്ള ഇന്റര്‍നെറ്റ് ഇന്ത്യയിലാകും. അടുത്തവര്‍ഷം ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകും.

നാല് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തുന്നതോടെ, രാജ്യത്തിന് സെക്കന്‍ഡില്‍ 100 ഗീഗാബൈറ്റ്‌സ് (ജിബിപിഎസ്) ഇന്റര്‍നെറ്റ് വേഗം കൈവരിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ജിസാറ്റ് 19 കഴിഞ്ഞവര്‍ഷം വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 29 ഇക്കൊല്ലം നവംബറിലും, ജിസാറ്റ് 11 ഡിസംബറിലും വിക്ഷേപിക്കും. ജിസാറ്റ് 20 അടുത്ത വര്‍ഷമാകും വിക്ഷേപിക്കുക. ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാകും ജിസാറ്റ് 11. ഫ്രഞ്ച് ഗയാനയില്‍ നിന്നാകും 5.7 ടണ്‍ ഭാരമുള്ള ജിസാറ്റ് 11 വിക്ഷേപിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 50 കോടി ജനങ്ങളെങ്കിലും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ചൈനയിലാണ് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളത്. എന്നാല്‍, സപീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെകസില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് 109-ാം സ്ഥാനത്താണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ 76ാം സ്ഥാനത്തും.

Top