Internet on postpaid mobiles restored in Kashmir after four months

ശ്രീനഗര്‍: സമാധാനന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തിയ കശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. നാലു മാസത്തെ വിലക്കിന് ശേഷമാണ് ഈ നടപടി.

പോസ്റ്റ്‌പെയ്ഡ് ഫോണുകളില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി തുടങ്ങി.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇതോടെ സുരക്ഷാ നടപടികളുടെ ഭാഗമായി ജൂലൈ ഒമ്പതിനു താഴ്വരയിലെ പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു.

Top