ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി ബി.എസ്.എന്‍.എല്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിളിലാണ് പുതിയ പ്ലാന്‍ ലഭ്യമാവുക. 1345 രൂപക്ക് ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പ്ലാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിദിനം 1.5 ജി.ബി എന്ന രീതിയില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ നല്‍കുന്ന പ്ലാനാണിത്. ഇതില്‍ കോളുകളോ എസ്.എം.എസുകളോ ലഭ്യമാവില്ല. ആമസോണ്‍ പ്രൈം, സി 5, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഡാറ്റ ആവശ്യമായി വരും. അതുകൊണ്ടാണ് പ്ലാന്‍ അവതരിപ്പിച്ചതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ബി.എസ്.എന്‍.എല്ലിന്റെ പ്ലാന്‍ ജിയോയുമായി മല്‍സരിക്കാന്‍ പര്യാപ്തമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജിയോ പ്ലാനുകള്‍ക്കൊപ്പം കോളുകളും എസ്.എം.എസുകളും സൗജന്യമായി നല്‍കുന്നുണ്ട് ഇതാണ് പലരും പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

Top