തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ഉയരെ’യുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് വ്യാജകോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.

ഒരു ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ ഇന്റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേര്‍ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയര്‍ ചെയ്തു.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരും അണിനിരക്കുന്നുണ്ട്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.

Top