ഇന്റർനെറ്റ് തകരാർ ; അന്താരാഷ്ട്ര വാർത്താ വെബ്‌സൈറ്റുകളുൾപ്പെടെ നിശ്ചലമായി

ന്റർനെറ്റ് തകരാർ മൂലം അന്താരാഷ്ട്ര വാർത്താ വെബ്സൈറ്റുകൾ അടക്കമുള്ള പ്രമുഖ വെബ്സൈറ്റുകൾ നിശ്ചലമായതായി റിപ്പോർട്ട്. ക്ലൗഡ് സേവന കമ്പനിയായ ഫാസ്റ്റ്ലിയിൽ വ്യാപകമായ തകരാർ സംഭവിച്ചതിനെ തുടർന്നാണ് പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചത്. ഇന്നലെ രാവിലെയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ, സർക്കാർ, വാർത്താ വെബ്‌സൈറ്റുകൾ എന്നിവയിൽ തകരാറുകൾ ഉണ്ടായതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ഈ തകരാറിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വരികയാണ്.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫാസ്റ്റ്ലി അമേരിക്കൻ സമയം രാവിലെ പത്ത് മണിയോടെയാണ് പ്രവർത്തന രഹിതമായത്. കമ്പനി ഈ തകരാർ അംഗീകരിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തത് അനുസരിച്ച് വെബ്‌സൈറ്റുകളിലെ തകരാറിന് കാരണമായ പ്രശ്നം എന്താണെന്ന് അന്വേഷിക്കുകയാണ് എന്ന് ഫാസ്റ്റി അധികൃതർ അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വ്യക്തമായ ധാരണ ഇതുവരെ ലഭിച്ചിട്ടില്ല.

Top