തുര്‍ക്കിയിലെ മഞ്ഞിടിച്ചില്‍; 39 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച ഇറാന്‍ അതിര്‍ത്തിക്കുസമീപം ഹിമപാതത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ രക്ഷാപ്രവര്‍ത്തനം തുടരവെ ബുധനാഴ്ച വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടാവുകയായിരുന്നു. ഇതാണ് മരണസംഖ്യ കൂടാന്‍ കാരണമായിരുന്നത്.

ബുധനാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ 34 പേരാണ് മരണപ്പെട്ടത്. മുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും അപകടസ്ഥലത്തുണ്ട്.

Top