രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള നാളെ തുടങ്ങും; പുരസ്‌കാര നിര്‍ണയം വോട്ടെക്‌സ് ആപ്പിലൂടെ

രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള നാളെ കോഴിക്കോട് തുടങ്ങും. മേള നടക്കുന്നത് കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി മ്യൂസിയം തിയറ്ററിലാണ്. ഞായറാഴ്ച്ച വരെ നടക്കുന്ന മേളയില്‍ നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വ്യക്തിഗത ജൂറി ആയിരിക്കില്ല പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. വോട്ടെക്‌സ് എന്ന ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച ചിത്രം വോട്ടു ചെയ്ത് തിരഞ്ഞെടുക്കാം. കൂടാതെ രാജ്യാന്തര, ഇന്ത്യന്‍, പ്രാദേശിക ഹൃസ്വചിത്രങ്ങള്‍ ഒരേ വേദിയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് മേളയ്ക്ക്.

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മയ്ക്കായാണ് മേള സംഘടിപ്പിക്കുന്നത്. കലാ ആവിഷ്‌ക്കാരങ്ങളെ ആഘോഷമാക്കുക, സിനിമാലോകത്തെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്തുക എന്നിവയാണ് ചലച്ചിത്രമേളയുടെ ലക്ഷ്യം. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും മികച്ച സംവിധായകനും അഭിനേതാവിനും ഇരുപത്തയ്യായിരം രൂപ വീതവുമാണ് സമ്മാനം.

Top