ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച് മലയാളി പ്രവാസി മിനുജ മുഹമ്മദ്

റിയാദ് : ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ പ്രവാസി മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടംപിടിച്ചു. എറണാംകുളം പറവൂരിൽ നിന്നുള്ള മിനുജ മുഹമ്മദ്‌ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്.

പേന, പെൻസിൽ, തേയില പൊടി, കോഫി പൊടി, തുടങ്ങി 14ൽ അധികം വസ്തുക്കൾ ഉപയോഗിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഛായചിത്രം വെറും രണ്ട് മണിക്കൂറിനുള്ളിൽ വരച്ചു തീർത്തതാണ് മിനുജ മുഹമ്മദിനു ഈ നേട്ടം സമ്മാനിച്ചത്. ‌ നിരവധി കലാ പ്രദർശനങ്ങളിൽ പങ്കാളിയായിട്ടുള്ള മിനുജ മുഹമ്മദ് കഴിഞ്ഞ നാല് വർഷമായി റിയാദിൽ ആണ് താമസിക്കുന്നത്.

Top