International Women’s Day 2017: After Air India, Vistara plans to fly an all women crew

air india

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഒന്‍പത് വിമാനങ്ങള്‍ ഇന്ന് പറത്തുന്നത് വനിതാ പൈലറ്റുമാരാണ്.

14 വനിതാ പൈലറ്റുമാരും 34 വനിതാ കാബിന്‍ ക്രൂമാരും ചേര്‍ന്നാണ് വിമാനങ്ങള്‍ പറത്തുന്നതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ നിയന്ത്രണമാണ് ഇന്നേ ദിവസം വനിതള്‍ക്കു നല്‍കിയിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, ദമാം എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വനിതാ പൈലറ്റുമാര്‍ പറത്തുക.

Top