അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങള്‍ നിയമം ലംഘിച്ചെന്ന് മോസ്‌കോ കോടതി

മോസ്‌കോ: നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കുന്നതില്‍  ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ഭാഗത്ത് നിന്ന് നിയമലംഘനങ്ങള്‍ നടന്നതായി മോസ്‌കോ ടാഗാന്‍സ്‌കി ഡിസ്ട്രിക്റ്റ് കോടതിയുടെ കണ്ടെത്തല്‍.  പത്തിലേറെ നിയമലംഘനങ്ങളാണ്  സമൂഹമാധ്യമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി വക്താവ് വ്യക്തമാക്കി.

അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളിൽ 15 പ്രോട്ടോക്കോളുകൾ കോടതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓരോ പ്രോട്ടോക്കോളിനും കമ്പനികൾക്ക് 4 ദശലക്ഷം റുബിളുകൾ വരെ പിഴ ഈടാക്കുമെന്ന് വക്താവ് പറഞ്ഞു.

മുൻപ് ടാഗാൻസ്കി കോടതി ട്വിറ്ററിന് 119,000 ഡോളർ പിഴ ഏർപ്പെടുത്തിയിരുന്നു. സമാനരീതിയിൽ നിയമവിരുദ്ധ വിവരങ്ങൾ നീക്കംചെയ്യാൻ കമ്പനികൾ വിസമ്മതിച്ച സാഹചര്യത്തിൽ ഗൂഗിളിനും ഫേസ്ബുക്കിനുമെതിരെ മറ്റ് മൂന്ന് പ്രോട്ടോക്കോളുകൾ പരിശോധിക്കാൻ പദ്ധതിയിടുന്നതായും കോടതി വക്താവ് അറിയിച്ചു.

Top