ഫെയ്‌സ്ബുക്കില്‍ ആരാണ് മുന്നില്‍, ട്രംപോ മോദിയോ? ഒടുവില്‍ കണ്ടെത്തി ആ വ്യക്തിയെ..!

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ വാചാലനായിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ട്രംപ്. 1.5 ബില്ല്യണ്‍(150 കോടി) ജനങ്ങളെയാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടായിരിക്കാമെന്ന് ട്രംപ് വ്യക്തമാക്കി.

‘അടുത്ത ആഴ്ച ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അവിടെ 150 കോടി ജനങ്ങളുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതാണ്. നിങ്ങള്‍ക്കറിയാമോ ഒന്നാമതാരാണെന്ന്. അത് ഞാനാണ്’.-എന്നായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മോദിയാണ് ഫെയ്‌സ്ബുക്കില്‍ നമ്പര്‍ വണ്‍. 44 ലക്ഷം പേരാണ് നരേന്ദ്രമോദിയെ പിന്തുടരുന്നത്. ട്രംപിനെയാകട്ടെ 27 ലക്ഷം പേരും. 32.5 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. ഔദ്യോഗിക കണക്ക് പ്രകാരം 130 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇതോടെ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ട്രംപ് പറഞ്ഞതും തെറ്റായി.

ഫെയ്‌സ്ബുക്കില്‍ നരേന്ദ്ര മോദിയാണ് മുന്നിലെന്ന് ബോധ്യപ്പെട്ടതോടെ ട്രംപ് അദ്ദേഹത്തെ അഭിനന്ദിച്ചു. താനാണ് ഫെയ്‌സ്ബുക്കിലെ നമ്പര്‍ വണ്‍ എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്നെ അറിയിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

Top