സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 29 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 29 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. വടക്ക്- പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലാണ് സര്‍ക്കാരും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

തുര്‍ക്കി അധികൃതരാണ് സംഭവം സ്ഥിരീകരിച്ചത്. എന്നാല്‍ സിറിയ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

ഈ മാസം ആദ്യം ഇഡ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ 13 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇഡ്‌ലിബില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്.

Top