കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി, ആശങ്കയില്‍ ജനങ്ങള്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

100 പേരാണ് ഹുബെ പ്രവിശ്യയില്‍ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ചത്.

എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം പറഞ്ഞത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.

കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ കുടുങ്ങിയ യുഎസ് പൗരന്മാര്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങിയിട്ടുണ്ട്.

Top