അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നു; സെപ്റ്റംബറില്‍ 1.6 ശതമാനം വില താഴ്ന്നു

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ആറ് ആഴ്ചത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. സെപ്റ്റംബറില്‍ മാത്രം 1.6 ശതമാനമാണ് സ്വര്‍ണവില താഴ്ന്നത്.

ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 175 രൂപ താഴ്ന്നിരുന്നു

കേരളത്തില്‍ ഒരുപവന് സ്വര്‍ണത്തിന് ശനിയാഴ്ചയിലെ വില 22,760 രൂപയാണ്. 2845 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 25ന് 22,960 രൂപവരെ വില ഉയര്‍ന്നിരുന്നു.

Top