അന്താരാഷ്ട്ര തലത്തിലുള്ള സ്വർണ്ണ വിലയുടെ ചാഞ്ചാട്ടം തുടരുന്നു

ന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം കഴിഞ്ഞ രണ്ട് മാസത്തിലധികമായി തുടരുകയാണ്. ഓ​ഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര സ്വർണവില  എക്കാലത്തെ ഉയർന്ന നിരക്കായ 2,080 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാൽ, പിന്നീട് മൂന്ന് ദിവസത്തിനകം സ്വർണ നിരക്കിൽ 220 ഡോളറിന്റെ ഇടിവ് റിപ്പോർട്ട് ചെയ്തു. ഓ​ഗസ്റ്റ് ഏഴിന് ​ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു കേരളത്തിലെ സ്വർണ വില.

സമാനമായ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയിലും അതിന്റെ പ്രതിഫലനമെന്ന രീതിയിൽ കേരള വിപണിയിലും ദൃശ്യമാകുന്നത്. ഇന്ന് കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,821 ഡോളറാണ് അന്താരാഷ്ട്ര നിരക്ക് നിരക്ക്. കേരള വിപണിയിൽ ഇന്ന് ​ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. പവന് 720 രൂപയും താഴേക്ക് എത്തി. ​

Top