അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ; ബ്രസീല്‍ എല്‍ സാല്‍വഡോറിനെ തകര്‍ത്തു

മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബ്രസീല്‍ എല്‍ സാല്‍വഡോറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. റിച്ചാര്‍ലിസിന്റെ ഇരട്ട ഗോളും നെയ്മര്‍, കുട്ടീഞ്ഞോ, മാര്‍ക്വിനോസ് എന്നിവരുടെ ഗോളുകളുമാണ് മഞ്ഞപ്പടയ്ക്ക് ജയമൊരുക്കിയത്.

സൂപ്പര്‍ താരം നെയ്മര്‍ നിറഞ്ഞു കളിച്ച മത്സരത്തില്‍ ബ്രസീലിന് സമ്പൂര്‍ണ ആധിപത്യമായിരുന്നു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് പൊരുതി തോറ്റ ശേഷം ബ്രസീല്‍ തുടര്‍ച്ചയായി നേടുന്ന രണ്ടാം ജയമാണിത്. കഴിഞ്ഞ ദിവസം അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളിന് ബ്രസീല്‍ തകര്‍ത്തിരുന്നു.

Top