അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍

arrest

തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍. മാലിക്കാരനായ ഷാ നീസ് മാഹീരാണ് പിടിയിലായത്. ഹാഷിഷ് ഓയില്‍ തലസ്ഥാനത്ത് നിന്ന് വിദേശത്തേയ്ക്ക്‌ കടത്താന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അഞ്ചു കോടിയിലധികം വില വരുമെന്ന് ഐജി പറഞ്ഞു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തേടിയിരുന്നയാളാണ് പിടിയിലായത്. ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാകുന്നതെന്നും ഐജി പറഞ്ഞു.

Top