International drug syndicate busted; Air force officer, scientist arrested

ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലായി നടന്ന വന്‍ മയക്ക്മരുന്ന് റെയ്ഡില്‍ 230 കോടി രൂപ വിലമതിക്കുന്ന 221 കിലോ ആംഫിറ്റമിന്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍, ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ ശാസ്ത്രജ്ഞന്‍ വെങ്കട് രാമറാവു എന്നിവര്‍ റെയ്ഡില്‍ അറസ്റ്റിലായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നിന്നാണ് എയര്‍ ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ പിടിയിലായത്. ഹൈദരാബാദില്‍ നിന്ന് ഗോവയിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. 7 ലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും മറ്റു രേഖകളും ഇയാളില്‍ നിന്ന് കണ്ടെത്തി. ഇയാളെ ആഴ്ചകളായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എയര്‍ ഫോഴ്‌സ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചു വരികയായിരുന്നു.

ഹൈദരാബാദിലെ നിരവധി നിശാപാര്‍ട്ടികളില്‍ ആംഫിറ്റമിന്‍ ഉപയോഗിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവിടത്തെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കടത്തുന്നത്.

Top