രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് സമാപനം. പ്രദര്‍ശനത്തിന് ഹൈക്കോടതി അനുമതി നേടിയ ആനന്ദ് പട്‌വര്‍ദ്ധന്റെ റീസണ്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മൂന്ന് വേദികളിലായി ആറ് ദിവസം നീണ്ട പ്രദര്‍ശനത്തില്‍ 262 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ്ക്ക് സമ്മാനിക്കും.

സമാപന ദിവസമായ ഇന്ന് മത്സര വിഭാഗത്തിലെയും ഫോക്കസ്, ക്യൂറേറ്റഡ് വിഭാഗത്തിലെയും ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക.

54 ഡോക്യുമെന്റികളാണ് ഇത്തവണ ഹ്രസ്വചിത്രമേളയില്‍ മത്സരത്തിനെത്തിയത്. മേളയുടെ ഉദ്ഘാടന ചിത്രം സെല്‍ഫി ആയിരുന്നു. ചിത്രത്തിന് മികച്ച പ്രേഷക സ്വീകാര്യതയാണ് ലഭിച്ചത്. അഗസ്റ്റീനോ ഫെറെനായിരുന്നു ചിത്രം സംവിധാനം ചെയ്തത്‌. ചിത്രത്തിന്റെ വ്യത്യസ്ത അവതരണ ശൈലിയാലാണ് പ്രേക്ഷകരെ കയ്യിലെടുത്തത്.സല്‍ഫിയടക്കം 26 ചിത്രങ്ങളായിരുന്നു ആദ്യ ദിനം മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

20 സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ മേളയ്‌ക്കെത്തിയത്. ആഭ്യന്തര കലഹങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍ എന്നിവ പ്രമേയമായ ചിത്രങ്ങളുടെ പാക്കേജാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണമായത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ മധുശ്രീ ദത്തയുടെ ഏഴ് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പങ്കാളിത്തം കൊണ്ടും സജീവമായ ചര്‍ച്ചകള്‍ കൊണ്ടും എത്തവണത്തേയും പോലെ മേള ഇത്തവണയും പ്രൗഢമായി.

Top