ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്; റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക്

ന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണിന്റെ വിജയം. ടോളിസോ, ലെവന്‍ഡോസ്വ്‌സ്‌കി, ഗ്‌നാബ്രി എന്നിവര്‍ ബയേണിനായി ഗോളുകള്‍ നേടിയപ്പോള്‍, റൊഡ്രിഗോ റയലിനായി ഒരു ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ റയലാണ് മികച്ചു നിന്നത് എന്നാല്‍ പതുക്കെ ബയേണും ഫോമിലേക്കെത്തി. പതിനഞ്ചാം മിനുറ്റില്‍ ബയേണിന്റെ ആദ്യ ഗോളും പിറന്നു. ടോളിസോ ആയിരുന്നു ഗോള്‍സ്‌കോറര്‍. സൗഹൃദ മത്സരമായിരുന്നിട്ടും, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ വാശിയിലായിരുന്നു ഇരു ടീമുകളും കളിച്ച് കൊണ്ടിരുന്നത്. റെനറ്റോ സാഞ്ചസിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രകടനവും, ആദ്യ ഗോളിലെ തോമസ് മുള്ളറിന്റെ പ്രീ അസിസ്റ്റുമായിരുന്നു ആദ്യ പകുതിയിലെ മനോഹര കാഴ്ചകള്‍.

അറുപത്തിയേഴാം മിനുറ്റിലായിരുന്നു ബയേണിന്റെ രണ്ടാം ഗോള്‍. നിക്ലാസ് സൂള്‍ നല്‍കിയ ലോംഗ് ബോളില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് റയല്‍ വല കുലുക്കിയത്. രണ്ട് മിനുറ്റുകള്‍ക്ക്ശേഷം ഗ്‌നാബ്രിയും ഗോള്‍ നേടിയതോടെ മത്സരത്തില്‍ ബയേണ്‍ 3-0 ന് മുന്നിലെത്തി. എണ്‍പത്തിയഞ്ചാം മിനുറ്റില്‍ റോഡ്രിഗോ നേടിയ ആശ്വാസ ഗോള്‍ ഇല്ലായൊരുന്നെങ്കില്‍ റയലിന്റെ നില ഇതിലും ദയനീയമായേനേ

Top