അന്താരാഷ്ട്ര ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുവേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ആണ് ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 24-ന് ടീം തായ്ലാന്‍ഡിലേക്ക് തിരിക്കും.

ടീം സ്‌ക്വാഡ്: ആകാശ് സിങ്, ക്ലിങ്സോണ്‍ ഡി മാറാക്, പ്രദീപ് പട്ടേല്‍, പ്രകാശ് ചൗധരി, സാഹില്‍, തുഷാര്‍ കുമാര്‍, വിഷ്ണു വഗേല, പി.എസ്. സുജിത്, എസ്. യുവന്‍ ശങ്കര്‍ .ആലപ്പുഴ സ്വദേശിയായ ഗോള്‍ കീപ്പര്‍ പി.എസ്. സുജിത്തും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഒരു മലയാളി ഉള്‍പ്പെടെ രണ്ട് റഫറിമാരെയും ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി എ. ബൈജുവിനാണ് റഫറിയായി ക്ഷണം ലഭിച്ചത്. 26-ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് തായ്ലാന്‍ഡ്, ലാവോസ് ടീമുകളെ നേരിടും.

Top