ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

കൊച്ചി: മലയാള ചലച്ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം. വാഷിംഗ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി.എസ്.എ.എഫ്.എഫ്. സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ഒരു നക്ഷത്രമുള്ള ആകാശം തെരഞ്ഞെടുത്തു.

സൗത്ത് ഏഷ്യയിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായ് 60 ഓളം സിനിമകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രത്തിന് ലഭ്യമായത്. ഓണ്‍ലൈനായി സംഘടിപ്പിച്ച ചലച്ചിത്ര മേളയാണ്. ഒക്ടോബര്‍ 3 മുതല്‍ 18 വരെയാണ് മേള സംഘടിപ്പിച്ചത്. മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം.വി.കെ. പ്രദീപ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവുമാണ്.

അപര്‍ണ ഗോപിനാഥ് ഉമ ടീച്ചര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയില്‍ ഗണേഷ് കുമാര്‍, സംവിധായകന്‍ ലാല്‍ ജോസ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, ഉണ്ണിരാജ, അനില്‍ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ്, പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ എന്നിവരാണ് അഭിനേതാക്കള്‍.

Top