ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്‌ ഹമദ്

airport

ദോഹ: ലോകത്തിലെ തന്നെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും, മധ്യപൂര്‍വ മേഖലയില്‍ ഒന്നാം സ്ഥാനത്തും എത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.

സ്‌കൈട്രാക്‌സിന്റെ ലോക വിമാനത്താവള പുരസ്‌കാര പട്ടികയിലാണ് ഹമദ് വിമാനത്താവളം അഞ്ചാം സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി നാലാം തവണയാണ് മധ്യപൂര്‍വ മേഖലയിലെ മികച്ച വിമാനത്താവളമായി ഹമദിന് പുരസ്‌കാരം ലഭിക്കുന്നത്. ഇത്തവണ മൂന്നാം തവണ മധ്യപൂര്‍വ മേഖലയിലെ മികച്ച സ്റ്റാഫ് സര്‍വീസിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളത്തിനാണ്.

വാസ്തുശില്‍പ്പ വിദ്യയില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, ആഡംബരമായതുമായ വിമാനത്താവളമെന്നാണ് ഹമദ് വിമാനത്താവളത്തെ വിശേഷിപ്പിക്കുന്നത്. പഞ്ചനക്ഷത്ര ഉപഭോക്തൃ സേവനം, കൃത്യനിഷ്ഠ, ശുചിത്വം, അപൂര്‍വ വാസ്തുശില്‍പ്പ വിദ്യ, അപൂര്‍വ കലാസൃഷ്ടികള്‍ എന്നിവയെല്ലാം വിമാനത്താവളത്തിന്റെ സവിശേഷതകളാണ്.

Top