യോക്കോഹാമ; ആഡംബരക്കപ്പലിലുണ്ടായ 41 യാത്രക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലുണ്ടായ യാത്രക്കാരില്‍ 61 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

കൊറോണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും ഇതുവരെ യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.

കപ്പലിലുണ്ടായ എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.

Top