സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് മോഹന്‍ലാല്‍

കൊച്ചി: സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍. ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചതില്‍ ഷമ്മി തിലകനോട് വിശദീകരണം തേടാനും അമ്മ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപീച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു പറഞ്ഞു.

സിനിമ മേഖലയില്‍ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ വനിത കമ്മീഷനെ കണ്ട് പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നത്.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസും, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പടുത്തലും, പള്‍സര്‍ സുനിയുടെ കത്തും, വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ആയില്ലെന്നാണ് സൂചന.

Top