പാബ്ലോ ഡിബാലയുടെ 89 മത്തെ മിനിറ്റ് പെനാല്‍ട്ടിയില്‍ ഇന്റര്‍ മിലാനു എതിരെ തോല്‍വി ഒഴിവാക്കി യുവന്റസ്. സാന്‍ സിറോയില്‍ നടന്ന ഇറ്റാലിയന്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഏതാണ്ട് സമാനമായ പ്രകടനം ആണ് ഇരു ടീമുകളും പുറത്ത് എടുത്തത്. മത്സരത്തിന്റെ 17 മിനിറ്റില്‍ എദന് ജെക്കോയിലൂടെ ഇന്റര്‍ മിലാന് ആണ് മത്സരത്തില്‍ മുന്‍തൂക്കം നേടുന്നത്. ഹകന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ അത് വലന്കാലന് അടിയിലൂടെ വലയിലാക്കിയ ബോസ്നിയന്‍ താരം ഇന്റര്‍ മിലാനു മുന്‍തൂക്കം നല്‍കുക ആയിരുന്നു.
അവസാന എട്ടുകളികളില്‍ നിന്നു ജെക്കോ നേടുന്ന ഏഴാം ഗോള്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ മത്സരം 1-0 നു അവസാനിപ്പിക്കാന്‍ സിമിയോണ ഇന്‍സാഗിയുടെ ടീമിന് ആയി. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ യുവന്റസ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ററിന് ആയി. ഇടക്ക് മൊറാറ്റക്ക് തനിക്ക് ലഭിച്ച അവസരം മുതലാക്കാന്‍ ആയില്ല.
തുടര്‍ന്ന് 65 മിനിറ്റില്‍ ഡിബാലയെയും കിയേല്സയെയും ഒരുമിച്ച് ഇറക്കിയ അല്ലഗ്രിനി യുവന്റസിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തി. തുടര്‍ന്നു യുവന്റസ് നിരന്തരം ആക്രമണം നടത്തുന്നത് ആണ് കാണാന്‍ ആയത്. ഇടക്ക് ഡിബാലയുടെ ഫ്രീക്കിക്കില്‍ നിന്നു അപകടം ഒഴിവാക്കാന്‍ ഇന്റര്‍ പ്രതിരോധത്തിന് ആയി.