ഇന്റീരിയറിൽ അടിമുടി മാറ്റവുമായി റെനോ കൈഗര്‍

ചുരുങ്ങിയ കാലയളവിനുള്ളിൽ വാഹന പ്രേമികളുടെ മനം കവർന്ന വാഹനമാണ് റെനോ കൈഗര്‍.  നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും പരിമിത വിലയുള്ള സബ് -4 മീറ്റര്‍ കോംപാക്ട് എസ്‌യുവിയാണ് റെനോ കൈഗര്‍.

ടോപ്പ് എന്‍ഡ് വേരിയന്റിന് പോലും 10 ലക്ഷം രൂപയില്‍ താഴെയാണ് എക്സ്ഷോറൂം വില. റെനോ കൈഗര്‍  എസ്‌യുവിയില്‍ റെനോ നിരവധി ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്.രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റെനോ കൈഗര്‍ ലഭ്യമാകുന്നത്. അവ രണ്ടും പെട്രോളാണ്. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എല്ലാ വേരിയന്റുകളിലും ഫാബ്രിക് സീറ്റുകള്‍ മാത്രമാണ് റെനോ കൈഗറിന് ലഭിക്കുന്നത്. എന്നാല്‍ സീറ്റുകള്‍ക്ക് ഇപ്പോള്‍ ബ്രൗണ്‍ നിറമുള്ള ലെതര്‍ സീറ്റ് കവര്‍ ലഭിക്കും. സീറ്റ് കവറില്‍ ഡയമണ്ട് പാറ്റേണുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നതും കാണാന്‍ സാധിക്കും.

5 സ്പീഡ് മാനുവലും 5 സ്പീഡ് AMT ഗിയര്‍ബോക്‌സ് ഓപ്ഷനും ഈ എഞ്ചിനില്‍ ലഭ്യമാണ്. 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് അടുത്ത എഞ്ചിന്‍ ഓപ്ഷന്‍. മാനുവല്‍, CVT ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ഇത് ലഭ്യമാണ്

Top