ഇടക്കാല ബജറ്റ് ; നികുതി ഘടനയില്‍ മാറ്റമില്ല, നിലവിലെ രീതി തുടരും

ണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണം നടന്നു. നികുതി നിര്‍ദേശങ്ങളില്ല, നികുതി ഘടനയില്‍ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിര്‍മല സീതരാമന്‍. നികുതി റീഫണ്ട് 10 ദിവസത്തിനകം. ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ചത്തു.

നികുതി റിട്ടേണ്‍ സംവിധാനം ലളിതമാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കും. കോര്‍പറേറ്റ് നികുതി 22%ആയി കുറച്ചെന്നും ഇടക്കാല ബജറ്റ്. ജി എസ് ടി നടപടികള്‍ ലഘൂകരിച്ചു. ജിഎസ്ടിയിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

നികുതികള്‍ ഏകീകരിച്ചതോടെ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞു. കസ്റ്റംസ് നികുതിയും ഇറക്കുമതി നികുതിയും പരിഷ്‌കരിച്ചു. നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വിശദമാക്കി. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. കടന്നു പോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും ധനമന്ത്രി. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Top