മിശ്ര വിവാഹം; മുസ്ലിം യുവതിയെ ബന്ധുക്കൾ വെട്ടിപ്പരിക്കേൽപിച്ചു

പത്തനംതിട്ട: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്കെതിരെ ബന്ധുക്കളുടെ ക്രൂരമായ ആക്രമണം. പത്തനംതിട്ട കലഞ്ഞൂർ തിടിയിൽ സ്വദേശിയായ ഇരുപത്തിനാലു വയസുകാരിയെയാണ് ബന്ധുക്കൾ വെട്ടിപരിക്കേൽപ്പിച്ചത്.

ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് അയൽവാസിയായ ഹിന്ദു യുവാവുമായി ഇസ്ലാം മതസ്ഥയായ യുവതിയുടെ വിവാഹം കഴിഞ്ഞത് . നോമ്പുകാലമായതിനാൽ ഉമ്മയെ കാണാനായി സ്വന്തം വീട്ടിൽ യുവതി എത്തിയപ്പോഴായിരുന്നു ആക്രമണം.

Top