അന്തര്‍ സര്‍വകലാശാലാ അത്‌ലത്റ്റിക് മീറ്റ് ഇന്ന് തുടങ്ങി; കേരളത്തില്‍ നിന്ന് 68 അത്‌ലറ്റുകള്‍

ന്തര്‍ സര്‍വകലാശാലാ അത്‌ലത്റ്റിക് മീറ്റ് ഇന്ന് തുടങ്ങി. മംഗളൂരുവിലെ മൂഡബിദ്രി ആല്‍വാസ് കോളജിലാണ് മീറ്റ് നടക്കുന്നത്. മത്സരത്തിന്റെ സമാപനം 6നാണ് നടക്കുക.

കഴിഞ്ഞ 3 തവണയും ദേശീയ ചാംപ്യന്‍മാരാണ് മംഗളൂരു സര്‍വകലാശാല.

ആദ്യദിനം പുരുഷ, വനിതാ വിഭാഗങ്ങളിലെ 10,000 മീറ്റര്‍ ഫൈനലുകളാണ് നടക്കുക. മത്സരത്തില്‍ രാജ്യത്തെ 300 സര്‍വകലാശാലകളില്‍ നിന്നും 4500 താരങ്ങളാണ് പങ്കെടുക്കുന്നത്.

കേരളത്തില്‍ നിന്ന് 68 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. കാലിക്കറ്റ് 64, കണ്ണൂര്‍ 32, കേരള 22, കേരള ആരോഗ്യ സര്‍വകലാശാല 15 എന്നീ കോളേജുകളില്‍ നിന്നാണ് കേരളത്തില്‍ നിന്നും മീറ്റില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 23 വീതം ഇനങ്ങളിലാണു മത്സരം നടക്കുക.

Top