മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് സീസണിലെ ആദ്യ തോല്‍വി

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് സീസണിലെ ആദ്യ തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോണ്‍ട്രിയല്‍ എഫ് സിയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് ഇന്റര്‍ മയാമി കളത്തിലിറങ്ങിയത്. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളില്‍ ഇന്റര്‍ മയാമി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

നാല് മിനിറ്റിനുള്ളില്‍ തന്നെ മത്സരത്തില്‍ വീണ്ടും മുന്നിലെത്താന്‍ മോണ്‍ട്രിയലിന് കഴിഞ്ഞു. മാറ്റിയാസ് കൊക്കാറോയാണ് ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ സുനുസി ഇബ്രാഹിം കൂടെ ഗോള്‍ നേടിയതോടെ മോണ്‍ട്രിയലിനെ 3-1ന് മുന്നിലെത്തിച്ചു. 80-ാം മിനിറ്റിലെ ജോര്‍ഡി ആല്‍ബയുടെ ഗോള്‍ മയാമിയുടെ തോല്‍വി ഭാരം കുറച്ചു.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ഫെര്‍ണാണ്ടോ അല്‍വാരസ് മോണ്‍ട്രിയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താനും ഇന്റര്‍ മയാമിക്ക് കഴിഞ്ഞു. രണ്ടാം പകുതിയില്‍ 71-ാം മിനിറ്റിലാണ് മത്സരത്തില്‍ പിന്നീട് ഗോള്‍ പിറന്നത്. ലിയാന്‍ഡ്രോ കാമ്പാനയുടെ ഗോളില്‍ ഇന്റര്‍ മയാമി ഒപ്പമെത്തി.

Top