ചരിത്ര നേട്ടത്തിൽ ഇന്റർ മയാമി; ലീഗ്സ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി മെസ്സിപ്പട

രിത്ര നേട്ടത്തിൽ ഇന്റർ മയാമി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ നാഷ്‌വില്ലെയെ പരാജയപ്പെടുത്തി ലീഗ്‌സ്‌ കപ്പ് സ്വന്തമാക്കി മെസ്സിപ്പട. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതമായിരുന്നു അടിച്ചിരുന്നത്. മെസ്സി ഇന്നും മയാമിക്ക് ആയി ഗോൾ നേടി. ഷൂട്ടൗട്ടിൽ 9-10നാണ് മയാമി വിജയിച്ചത്. മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. 7 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു.

തുടക്കത്തിൽ നാഷ്വലിനെതിരെ ഇന്റർ മയാമിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കളി നന്നായി തുടങ്ങിയത് നാഷ്വൽ ആയിരുന്നു. ആദ്യ 20 മിനുട്ടുകളിൽ അവർ കളി നിയന്ത്രിച്ചു. 23ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഒരു മാജിക് മൊമന്റ് ഇന്റർ മയാമിക്ക് ജീവൻ നൽകി. മെസ്സിയുടെ ഒരു കേർലർ വലയ്ക്ക് അകത്ത് പതിച്ചു. സ്കോർ 1-0. ആദ്യ പകുതിയിൽ മയാമി 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാ പകുതിയിൽ ആക്രമിച്ചു കളിച്ച നാഷ്വൽ 56ആം മിനുട്ടിൽ സമനില കണ്ടെത്തി. ഒരു കോർണറിൽ നിന്ന് ഫഫ പികോൽറ്റ് ആണ് അവർക്ക് സമനില ഗോൾ നൽകിയത്.

മെസ്സി ഒരിക്കൽ കൂടെ ഇന്റർ മയാമിക്ക് ലീഡ് നൽകുന്നതിന് അടുത്ത് എത്തി എങ്കിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ ആകാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ആദ്യ കിക്ക് എടുത്ത് മെസ്സി അനായാസം ലക്ഷ്യം കണ്ടു. നാഷ്വലിന്റെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തിൽ മയാമിക്ക് മുൻതൂക്കം നൽകി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റർ മയാമിയും നഷ്ടമാക്കിയതോടെ സ്കോർ 4-4 എന്നായി. ടീമിലെ 11 താരങ്ങളും പെനാൾട്ടി അടിക്കേണ്ടി വന്നു. അവസാനം 9-10 എന്ന സ്കോറിന് മയാമി വിജയിച്ച്‌ കിരീടം ഉയർത്തി.

Top