പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില

സാന്‍സാല്‍വദോര്‍: മേജര്‍ ലീഗ് സോക്കറിന് മുമ്പായുള്ള പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. എല്‍സാല്‍വദോറിനെതിരായ മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. ഇന്റര്‍ മയാമിക്കായി ലൂയിസ് സുവാരസ് അരങ്ങേറ്റം കുറിച്ചു. ആദ്യ പകുതിയില്‍ മയാമി ജഴ്‌സിയില്‍ സുവാരസ് കളിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ സുവാരസിന് പകരം ലിയോനാര്‍ഡോ കാമ്പാന കളത്തിലിറങ്ങി.

ആദ്യ പകുതിയുടെ തനിയാവര്‍ത്തനമാണ് രണ്ടാം പകുതിയിലും നടന്നത്. മെസ്സിയും സംഘവും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തി. പക്ഷേ ഗോള്‍ വല ചലിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ 2024ലെ ആദ്യ മത്സരം മെസ്സിക്കും സംഘത്തിനും സമനിലയോടെ തുടങ്ങേണ്ടി വന്നു.

മത്സരത്തിന്റെ ആദ്യ പകുതി ഇന്റര്‍ മയാമിക്ക് അനുകൂലമായിരുന്നു. ആദ്യ പകുതിയുടെ 67 ശതമാനവും മെസ്സിയും സംഘവും പന്ത് നിയന്ത്രിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ മയാമിക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിലുടനീളം ഇന്റര്‍ മയാമി നിരവധി അവസരവും സൃഷ്ടിച്ചു. എന്നാല്‍ എല്‍സാല്‍വദോര്‍ താരങ്ങളുടെ പ്രതിരോധ മികവും ഒപ്പം ഗോള്‍പോസ്റ്റിന് മുന്നിലെ മരിയോ മാര്‍ട്ടിനെസിന്റെ മിന്നും പ്രകടനവും ഇന്റര്‍ മയാമിക്ക് പല തവണ ഗോളുകള്‍ നിഷേധിച്ചു.

Top