ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

terrorist

ന്യൂഡല്‍ഹി: ഭീകര സംഘടനകള്‍ ഇന്ത്യയിലെ ജൂത ആരാധനാലയങ്ങളിലും ഇസ്രായേല്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ ഖ്വയ്ദ എന്നീ ഭീകര സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്.

അടുത്ത നാലുദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഇസ്ലായേല്‍ എംബസി, മുംബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനം ഇടിച്ചുകയറ്റിയോ കത്തികൊണ്ട് ജൂതരെ ആക്രമിക്കുകയോ പോലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഐഎസ് ഭീകരനും വക്താവുമായ അബു ഹസന്‍ അല്‍ മുജാഹിര്‍ എന്നയാള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി നടത്തിയ ആക്രമണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയായിരുന്നു. ഇതിനുപുറമെ ഓഡിയോ സന്ദേശങ്ങളും ഏജന്‍സികള്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സമാനമായി അല്‍ ഖ്വയ്ദയുടെ നിക്കങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടു. ഇവരുടെ പട്ടികയില്‍ ഗോവയിലെ ജൂതരുടേതായ ചില പ്രദേശങ്ങള്‍ കൂടിയുണ്ട്. മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ന്യൂസീലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുള്ളത്.

Top