കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്റലിജന്‍സ്. സുരേന്ദ്രന് സുരക്ഷ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്‍കി.

നേരത്തെ തന്നെ ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അത് നിരസിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന്‍ എതിര്‍പ്പറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top