‘ഭാരത് ജോഡോ യാത്രയിൽ സഹകരിച്ചവരെ ഇന്റ്ലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നു’; ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോ‍ഡോ യാത്രക്കിടയിൽ രാഹുൽ ​ഗാന്ധിയുമായി ആശയവിനിമയം നടത്തിയവരെ ഇന്റ്ലിജൻസ് ബ്യൂറോ ചോദ്യം ചെയ്തതായി മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് ജയ് റാം രമേശ്. ജോഡോ യാത്രയുടെ രഹസ്യ സ്വഭാവത്തെ നിഷേധിച്ച് സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും വിമർശിച്ചു.

യാത്രയുടെ മെമ്മോറാണ്ടത്തിൻ്റെ പക‍ർപ്പുകൾ ഇന്റ്ലിജൻസ് ബ്യൂറോ ആവശ്യപ്പെട്ടു. യാത്രയെ കുറിച്ച് രഹസ്യങ്ങൾ ഒന്നും ഇല്ല. പക്ഷേ മോദിയും ഷായും പരിഭ്രാന്തരാണ്’ എന്ന് ജയ് റാം രമേശ് ട്വീറ്റ് ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ സായുധ സേനയിലെ വിമുക്തഭടന്മാരുമായി സംസാരിക്കവെ രാഹുൽ ഗാന്ധിയുടെ ചാനലിലെ ഒരു യൂട്യൂബ് വീഡിയോയിൽ കോൺഗ്രസ് എംപി പറഞ്ഞു, ‘ചൈനയും പാകിസ്ഥാനും ഒരുമിച്ചിരിക്കുന്നു. യുദ്ധമുണ്ടായാൽ അത് ഇരു രാജ്യങ്ങൾ എതിരാകും. അതിനാൽ രാജ്യത്തിന് വലിയ നഷ്ടമായിരിക്കും. ഇന്ത്യ ഇപ്പോൾ അങ്ങേയറ്റം ദുർബലമാണ്. എനിക്ക് സൈന്യത്തോട് ബഹുമാനം മാത്രമല്ല, നിങ്ങളോട് സ്നേഹവും വാത്സല്യവും ഉണ്ട്. നിങ്ങൾ ഈ രാജ്യത്തെ സംരക്ഷിക്കുക. നിങ്ങളില്ലാതെ ഈ രാഷ്ട്രം നിലനിൽക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഞങ്ങളുടെ ശത്രുക്കൾ ചൈനയും പാകിസ്ഥാനുമായിരുന്നു. അവരെ മാറ്റി നിർത്തുക എന്നതായിരുന്നു നയം. രണ്ട് മുന്നണികളും യുദ്ധം ഉണ്ടാക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടു. പിന്നീട് ഈ രണ്ട് മുന്നണികൾ യുദ്ധം നടത്തുന്നത്. അതായത്. ചൈന പാക്കിസ്ഥാൻ, തീവ്രവാദം. എന്നാൽ ഇന്ന് ചൈനയും പാക്കിസ്ഥാനും ഒറ്റ കെട്ടായി മാറിയിരിക്കുകയാണ്. സൈനീകപരമായും സാമ്പത്തിക പരമായും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. കൂടാതെ ചൈനയും പാക്കിസ്ഥാനും കൈകോർത്ത് പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് പുതിയ കാര്യമല്ലെന്നും ഇരുരാജ്യങ്ങളുടെയും ആക്രമണത്തെ നേരിടാൻ സൈന്യം സജ്ജമാണെന്നും’ പ്രതിരോധ വിദഗ്ധൻ പ്രഫുൽ ബക്ഷി പറഞ്ഞു.

Top