ഇന്റല്‍ പുതിയ എട്ട് ലാപ്ടോപ്പ് പ്രൊസസര്‍ ചിപ്പുകള്‍ അവതരിപ്പിച്ചു

ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റല്‍ പത്താം തലമുറയില്‍ പെട്ട എട്ട് പുതിയ ലാപ്ടോപ്പ് പ്രൊസസര്‍ ചിപ്പുകള്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്ടോപ്പുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ചിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റലിന്റെ യൂ സീരീസിലെ ആദ്യ 6 കോര്‍ പ്രോസസറും പുതിയതായി പുറത്തിറക്കിയവയില്‍ ഉള്‍പെടുന്നു.

16 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും, 41 ശതമാനത്തിലധികും കൂടുതല്‍; ഉല്‍പാദനക്ഷമതയും ഈ പ്രൊസസറുകള്‍ക്കുണ്ടെന്ന് കമ്പനിയുടെ അകാശവാദം.

അതിവേഗ സിപിയു ഫ്രീക്വന്‍സി, അതിവേഗ മെമ്മറി ഇന്റര്‍ഫെയ്സുകള്‍, വൈഫൈ 6 കണക്റ്റിവിറ്റി ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇതിലുള്ളത്.

Top