ജിയോയില്‍ യുഎസ് സെമികണ്ടക്ടര്‍ ഭീമനായ ഇന്റല്‍ 1,894.5 കോടി നിക്ഷേപിക്കുന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ വീണ്ടും വിദേശ നിക്ഷേപം എത്തുന്നു. യുഎസ് സെമികണ്ടക്ടര്‍ ഭീമനായ ഇന്റലാണ് ജിയോയില്‍ നിക്ഷേപം നടത്തുന്നത്. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക.

0.39ശതമാനം ഉടമസ്ഥതാവകാശം ആയിരിക്കും ഇന്റലിന് ജിയോ പ്ലാറ്റ്ഫോമില്‍ ലഭിക്കുക.പുതിയ നിക്ഷേപംകൂടിയെത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി.

ഏപ്രില്‍ 22നുശേഷം ജിയോയില്‍ നിക്ഷേപവുമായെത്തുന്ന പന്ത്രണ്ടാമത്തെ വിദേശ സ്ഥാപനമാണിത്.ഫേസ്ബുക്ക്, കെകെആര്‍, ജനറല്‍ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ നിക്ഷേപനടത്തിയത്.

ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയരുകയുംചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോമിലുള്ള 25.09ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരിക.

Top