അഴിമതിക്കേസ്‌ ; ബീഗം ഖാലിദ സിയയുടെ ജാമ്യാപേക്ഷയിൽ വിധി ഹൈക്കോടതി നീട്ടിവെച്ചു

Khaleda Zia

ധാക്ക: അഴിമതിക്കേസിൽ അഞ്ചുകൊല്ലം ജയിൽശിക്ഷ വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ (72) ജാമ്യാപേക്ഷയിൽ വിധി പറയുന്നതു ഹൈക്കോടതി നീട്ടിവെച്ചു .

കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണക്കോടതിയിൽ നിന്നു വരുത്തി പരിശോധിച്ച ശേഷം വിധി പറയാമെന്നാണ് രണ്ടംഗ ബെഞ്ചിന്റെ തീരുമാനം. ഇത്തരത്തിൽ പരിശോധിക്കാൻ സമയം കൂടുതൽ വേണം.

ഭർത്താവും ബംഗ്ലാദേശ് മുൻ പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാന്റെ പേരിലുള്ള അനാഥാലയ ട്രസ്റ്റിലേക്കു വിദേശത്തുനിന്നു ലഭിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിമറി നടത്തിയെന്ന കേസിലാണു ഖാലിദയെ പ്രത്യേക കോടതി ഫെബ്രുവരി എട്ടിനു ശിക്ഷിച്ചത്.

മൂന്നു തവണ പ്രധാനമന്ത്രിയായ ഖാലിദയ്ക്ക്, ശിക്ഷിക്കപ്പെട്ടതോടെ ഡിസംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു നിരോധനം വന്നേക്കാം. വിധിയിൽ പ്രകോപിതരായ, ഖാലിദയുടെ ബംഗ്ലദേശ് നാഷനൽ പാർട്ടി (ബിഎൻപി) പ്രവർത്തകർ വ്യാപക അക്രമം നടത്തിയിരുന്നു.

Top