എയർടെൽ, വോഡാഫോൺ ഐഡിയ പ്ലാനുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷയും

യർടെല്ലും വോഡഫോൺ-ഐഡിയയും ചില പ്രീപെയ്ഡ് പായ്ക്കുകൾക്കൊപ്പം ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. എയർടെല്ലാണ് പ്ലാനുകൾക്കൊപ്പം സൗജന്യ ഇൻഷൂറൻസ് നൽകുന്ന പ്ലാൻ ആദ്യം ആരംഭിച്ചത്. തുടർന്ന് വിഐയും സമാനമായ പ്ലാനുകൾ അവതരിപ്പിച്ചു.

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്, ഭാരതി ആക്സ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുമായി ചേർന്നാണ് വിഐയും എയർടെല്ലും ഉപയോക്താക്കൾക്ക് ഇൻഷുറൻസ് കവറേജ് നൽകുന്നത്.ഇൻഷൂറൻസ് കവറേജ് നൽകുന്ന രണ്ട് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ഈ പ്ലാനുകളുടെ വില 179 രൂപ, 279 രൂപ എന്നിങ്ങനെയാണ്. ആദ്യത്തെ പായ്ക്കിന് 179 രൂപയാണ് വില. ഈ പ്ലാൻ 2,00,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. ഇത് 2 ജിബി ഡാറ്റയും 300 മെസേജുകളും നൽകുന്നുണ്ട്.

28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പായ്ക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങും നൽകുന്നുണ്ട്. അടുത്ത പ്ലാനിന് 279 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 4,00,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസുമായിട്ടാണ് എയർടെൽ ചേർന്ന് പ്രവർത്തിക്കുന്നത്.

ഈ പ്രീപെയ്ഡ് പാക്കുകളിൽ നിന്ന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഉപയോക്താക്കൾ പ്ലാനുകൾ റീചാർജ് ചെയ്യണം.

Top