പോളിസി ഉടമകള്‍ അവകാശം പറയാത്ത കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നുവെന്ന്

MONEY

ന്യൂഡല്‍ഹി: പോളിസി ഉടമകള്‍ അവകാശം പറയാത്ത 15,167 കോടിയോളം രൂപ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശം കെട്ടിക്കിടക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) യുടെ റിപ്പോര്‍ട്ട്.

പോളിസി ഉടമകളിലേക്കോ അവകാശികളിലേക്കോ എത്തേണ്ട തുക എത്രയും വേഗം അവര്‍ക്ക് കൈമാറണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചു. രാജ്യത്തെ 23 ഇന്‍ഷുറന്‍സ് കമ്പനികളിലായാണ് കോടിക്കണക്കിന് രൂപ അവകാശവാദം ഉന്നയിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ മാത്രം 10,509 കോടി രൂപയ്ക്കാണ് ഇനിയും അവകാശികള്‍ എത്താതിരിക്കുന്നത്. ബാക്കി 4,657.45 കോടി രൂപ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലാണുള്ളത്.

Top