പാര്‍വ്വതിയെ അപമാനിച്ച സംഭവം;പ്രതിയെ പിടികൂടിയത്‌ ഐഎഫ്എഫ്‌കെ വേദിക്കരികില്‍ നിന്ന്

കോഴിക്കോട്: നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്.

ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും നടിയെ അപമാനിക്കാനിക്കുകയും ചെയ്ത കിഷോറിനെ തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫ് പറഞ്ഞു. മജിസ്‌ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.

അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പാര്‍വ്വതിയെ മോശമായി ചിത്രീകരിച്ച സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. കൂടാതെ നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരനെ പരിചയപ്പെട്ടതിനുശേഷമാണ് യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്. ഇതിനെതിരെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top