ദേശീയ പതാകയെ അപമാനിച്ചു; സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് പരാതി

തിരുവനന്തപുര: എകെജി സെന്ററില്‍ ദേശീയപതാക ഉയര്‍ത്തിയതിനെതിരെ കേസെടുക്കണമെന്ന് പരാതി. സിപിഎം ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തില്‍ അതിലും ഉയരത്തിലുള്ള കൊടിമരത്തില്‍ സിപിഎമ്മിന്റെ പതാക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. അജ്മല്‍ കരുനാഗപ്പള്ളി എന്നയാളാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇത് ദേശീയ പതാകയോടുള്ള അവഹേളനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ച സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Top