സ്ത്രീത്വത്തെ അപമാനിച്ചു; ചെന്നിത്തല മാപ്പു പറയണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്ത്രീതത്വ അപമാനിക്കുന്ന തരത്തില്‍ പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യവകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkkshailaja%2Fposts%2F3332500283504596&width=500″ width=”500″ height=”212″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

കുളത്തൂപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവല്ലേ എന്ന ചോദ്യത്തോട്, ഡിവൈഎഫ്ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവിന്റെ മറുചോദ്യമാണ് വിവാദമായത്.

 

Top